പത്തനംതിട്ടയിലെ നവജാതശിശുവിന്‍റെ മരണം; കൊലപാതക സാധ്യത…
പത്തനംതിട്ട മെഴുവേലിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് കോന്നി മെഡിക്കൽ കോളേജിൽ നടക്കും. കുഞ്ഞിന്‍റെ മരണത്തിൽ കൊലപാതക സാധ്യതയാണ് പൊലീസ് കാണുന്നത്
വീട്ടിൽ പ്രസവിച്ചതിന് തൊട്ടുപിന്നാലെ കരച്ചിൽ കേൾക്കാതിരിക്കാൻ കുഞ്ഞിന്‍റെ വായ പൊത്തിപിടിച്ചെന്നും ചേമ്പിലയിൽ പൊതിഞ്ഞ് അയൽവീടിന്‍റെ പറമ്പിൽ തള്ളിയെന്നും യുവതി മൊഴി നൽകിയിരുന്നു. കാമുകനിൽ നിന്നാണ് ഗർഭിണി ആയതെന്നും അവിവാഹിതയായ 21 കാരിയുടെ മൊഴിയിലുണ്ട്.
പോസ്റ്റുമോർട്ടത്തിനുശേഷം ഡോക്ടർമാർ നൽകുന്ന വിവരം അനുസരിച്ചാകും പൊലീസ് എഫ്ഐആറിൽ മാറ്റംവരുത്തുക. യുവതിയുടെ ബന്ധുക്കളെയും കാമുകനെയും വിശദമായി ചോദ്യം ചെയ്യും.