തീ നിയന്ത്രണവിധേയമായില്ല, കപ്പല്‍ കത്തിയമരുന്നു, കോസ്റ്റ് ഗാര്‍ഡ് ഷിപ്പുകള്‍ക്ക് അടുക്കാനാകുന്നില്ല, കണ്ടെയ്നറുകള്‍ കടലിലേക്ക് വീഴുന്നു…

അറബിക്കടലിൽ അപകടത്തിൽപ്പെട്ട് തീപിടിച്ച എംവി വാൻഹായ് 503 കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനായില്ലെന്ന് റിപ്പോർട്ട്.  കപ്പൽ കത്തിയമരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. തീ പടരുകയാണ്.  കോസ്റ്റ് ​ഗാർഡ് ഷിപ്പുകൾക്ക് തീപിടിത്തമുണ്ടായ കപ്പലിന് അടുത്തേക്ക് അടുക്കാൻ സാധിക്കുന്നില്ല. കപ്പലിലെ കണ്ടെയ്നറുകൾ കടലിലേക്ക് വീഴുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. അപകടത്തിൽപ്പെട്ടവരെ നാവികസേന കപ്പലായ ഐഎൻഎസ് സൂറത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ​ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർ​ഗം മം​ഗലാപുരത്ത് എത്തിക്കാനാണ് ആലോചന. പരിക്കേറ്റവരെല്ലാം നിലവിലുള്ളത് ഐഎൻഎസ് സൂറത്തിലാണ്.

Related Articles

Back to top button