ബെംഗളൂരുവിലെ മലയാളി യുവാവിന്റെ മരണത്തില്‍ ദുരൂഹത.. മരണം സുഹൃത്തുക്കളുടെ മര്‍ദനമേറ്റെന്ന് ആരോപണം…

ബെംഗളൂരുവില്‍ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മലയാളി യുവാവ് മരിച്ചതില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍. തൊടുപുഴ പുത്തന്‍പുരയില്‍ ലിബിന്‍ ബേബി (32) സുഹൃത്തുക്കളുടെ മര്‍ദനമേറ്റാണു മരിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നത്.ലിബിൻ ബെംഗളൂരുവിലാണു ജോലി ചെയ്യുന്നത്. കഴിഞ്ഞ ഞായറാഴ്ച ശുചിമുറിയിൽ വീണു പരുക്കേറ്റതായി സുഹൃത്തുക്കൾ ലിബിന്റെ കുടുംബാംഗങ്ങളെ അറിയിച്ചു.

സുഹൃത്തുക്കളാണ് ആദ്യം അടുത്തുള്ള ക്ലിനിക്കിലെത്തിച്ചത്. പിന്നീടു മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ വെന്റിലേറ്ററില്‍ ആക്കുകയുമായിരുന്നു. കുടുംബാംഗങ്ങള്‍ എത്തിയപ്പോഴാണു ലിബിന്‍ ഗുരുതരാവസ്ഥയില്‍ ആണെന്നറിയുന്നത്.

ലിബിന്റെ കൂട്ടുകാര്‍ ആയിരുന്നു ആദ്യദിവസങ്ങളില്‍ ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അവര് വരാതെയായി. നില ഗുരുതരമായതോടെ കൂട്ടുകാരില്‍ ഒരാള്‍ നാട്ടിലേക്കു മടങ്ങി. ഇതാണു ബന്ധുക്കളുടെ സംശയം വര്‍ധിപ്പിച്ചത്. ലിബിന്റെ 8 അവയവങ്ങള്‍ കുടുംബത്തിന്റെ ആഗ്രഹപ്രകാരം ദാനം ചെയ്തു.

Related Articles

Back to top button