കരൂർ ദുരന്തത്തിനു പിന്നാലെ ഡിഎംകെ പ്രവർത്തകരെ കുറ്റപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്; രണ്ട് ടിവികെ പ്രവർത്തകർ അറസ്റ്റിൽ..

കരൂർ ദുരന്തത്തിനു പിന്നാലെ ചെന്നൈയിൽ രണ്ട് ടിവികെ പ്രവർത്തകർ അറസ്റ്റിൽ. സാമൂഹിക മാധ്യമ പോസ്റ്റുകളിലാണ് 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സഹായം, ശിവനേശൻ എന്നിവരാണ് അറസ്റ്റിലായത്. കരൂർ ദുരന്തത്തിനു പിന്നിൽ ഡിഎംകെ എന്നായിരുന്നു ഇവരുടെ പോസ്റ്റ്. ഇതിനെതിരെയാണ് നടപടി. അതേസമയം, ദുരന്തത്തിന് കാരണക്കാരെന്ന പേരിൽ ടിവികെ പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലാണ് പൊലീസ്. ബുസി ആനന്ദിനെയും നിർമൽ കുമാരിനെയും അറസ്റ്റ് ചെയ്യുന്നത് പരിഗണനയിലാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കരൂർ ദുരന്തത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആറിൽ ടിവികെ അധ്യക്ഷൻ വിജയ്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. വിജയ് മനപ്പൂർവം റാലിക്കെത്താൻ നാലുമണിക്കൂർ വൈകിയെന്നാണ് എഫ്ഐആറിലുള്ളത്.

Related Articles

Back to top button