കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം…ശിക്ഷ വിധിക്കുന്നത്​ നാളത്തേക്ക്​ മാറ്റി….

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസിൽ ശിക്ഷ വിധിക്കുന്നത്​ ശനിയാഴ്ചത്തേക്ക്​ മാറ്റി. ശിക്ഷാവിധിയിൽ ​പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെ വാദം ​വെള്ളിയാഴ്ച കേട്ട കോടതി, തുടർന്ന്​ കേസ്​ നാളത്തേക്ക്​​ മാറ്റുകയായിരുന്നു.

സ്വത്തുതർക്കത്തെ തുടർന്ന് സഹോദരൻ കാഞ്ഞിരപ്പള്ളി കരിമ്പനാൽ രഞ്ജു കുര്യൻ (50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്‌കറിയ (പൂച്ചക്കല്ലിൽ രാജു -78) എന്നിവരെ വെടി​െവച്ചുകൊന്ന കേസിൽ കാഞ്ഞിരപ്പള്ളി കരിമ്പനാൽപടി കരിമ്പനാൽ വീട്ടിൽ ജോർജ് കുര്യൻ (പാപ്പൻ -54) കുറ്റക്കാരനാണെന്ന്​ വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു.

അപൂർവങ്ങളിൽ അപൂർവമായ കേസായി കണക്കാക്കി പ്രതിക്ക്​ പരമാവധി ശിക്ഷ നൽകണമെന്ന്​ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അപ്രതീക്ഷിത പ്രകോപനത്തിന്‍റെ പേരിലായിരുന്നില്ല കൊലപാതകം. നേരത്തേ തന്നെ തയാറെടുപ്പുകൾ നടത്തിയാണ്​ പ്രതി എത്തിയത്​.

ഉന്നതനിലവാരമുള്ള സ്ഥാപനങ്ങളിൽ പഠിച്ച പ്രതിയുടെ ജീവിത സാഹചര്യങ്ങളും ഉയർന്ന നിലയിലായിരുന്നു​. എന്നിട്ടും ​ക്രൂരകൊലപാതകമാണ്​ നടത്തിയത്​. ഇത്​ കണക്കിലെടുത്താൽ പ്രതിക്ക്​ മാനസാന്തരം വരാനുള്ള സാധ്യതയില്ല. പ്രതി ദയ അർഹിക്കുന്നില്ലെന്നും സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. സി.എസ് അജയൻ വാദിച്ചു.

Related Articles

Back to top button