കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ടമരണം.. മക്കൾ മരിക്കാൻ തീരുമാനിച്ചത് അമ്മയുടെ… അമ്മ ആദ്യംതന്നെ…..
Kakkanad hanging latest update
കസ്റ്റംസ് അഡീഷണൽ കമ്മീഷണറിനെയും കടുംബത്തെയും ജീവനൊടുക്കിയ നിലയിൽ കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മ ശകുന്തളയുടെ ആത്മഹത്യയെ തുടർന്നുള്ള മനോവിഷമത്തിലാണ് മക്കൾ മരിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. പരീക്ഷാ ക്രമക്കേട് കേസിൽ മകളെ സിബിഐ അറസ്റ്റ് ചെയ്യുമെന്ന് അമ്മ ഭയന്നിരുന്നു. ഇക്കാര്യം അമ്മ പങ്കുവെച്ചിരുന്നുവെന്ന് ഇളയ മകൾ മൊഴി നൽകി. അമ്മ ആത്മഹത്യ ചെയ്ത ശേഷമാണ് ഒരുമിച്ച് ജീവനൊടുക്കാമെന്ന് സഹോദരനും സഹോദരിയും തീരുമാനിക്കുന്നത്.ജാർഖണ്ഡിലേക്ക് പോകാൻ മനീഷ് വിജയ് ടിക്കറ്റ് എടുത്തിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
ഫെബ്രുവരി 20ന് വ്യാഴാഴ്ചയാണ് മനീഷ് വിജയ്‌യേയും കുടുംബത്തേയും കാക്കനാട് ഈച്ചമുക്കിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലീവ് കഴിഞ്ഞിട്ടും മനീഷ് വിജയ് ഓഫീസില്‍ എത്താതായതോടെ സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇതോടെ സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തി പരിശോധിച്ചപ്പോഴാണ് മനീഷ് വിജയിയേയും സഹോദരിയേയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.