ജോളി മധുവിന്റെ മരണം: കേന്ദ്രസംഘം കൊച്ചി കയർ ബോർഡ് ആസ്ഥാനത്ത്… ജീവനക്കാരുടെ മൊഴിയെടുക്കും….
jolly madhus death central team to take statement-of-employees at kochi coir board headquarters
കൊച്ചിയിലെ കയർബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണം അന്വേഷിക്കുന്ന കേന്ദ്ര സംഘം കൊച്ചി കയർബോർഡ‍് ആസ്ഥാനത്ത് എത്തി. ജോളി മധുവിന്റെ സഹപ്രവർത്തകരുടെയും ജീവനക്കാരുടെ മൊഴിയെടുത്ത് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. എംഎസ്എംഇ നിയോഗിച്ചിരിക്കുന്ന മൂന്നംഗ അന്വേഷണ സംഘമാണ് കൊച്ചി ഓഫീസിലെത്തിയത്. പരാതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് സമഗ്രമായ റിപ്പോർട്ട് എംഎസ്എംഇ മന്ത്രാലയത്തിന് കൈമാറുക എന്നതാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന പ്രധാനപ്പെട്ട നിർദേശം. ജോളിയുടെ സഹപ്രവർത്തകർ, ബന്ധുക്കൾ, മാനസിക പീഡനം നേരിട്ടെന്ന് ആരോപിക്കുന്ന തൊഴിലിടത്തിലെ മറ്റ് സാഹചര്യങ്ങൾ എനിനിവ അന്വേഷണ സംഘം വിശദമായി പരിശോധിക്കും.