സി പി എം കേന്ദ്ര കമ്മിറ്റി അംഗം..പിന്നാലെ ജോൺ ബ്രിട്ടാസിന് പുതിയ ചുമതല നൽകി പാർട്ടി…

സി പി എം കേന്ദ്ര കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ജോൺ ബ്രിട്ടാസിന് പുതിയ ചുമതല നൽകി പാർട്ടി. സി പി എമ്മിന്‍റെ രാജ്യസഭയിലെ നേതാവായാണ് ജോൺ ബ്രിട്ടാസിന് ചുമതല നൽകിയത്. ബംഗാളിൽ നിന്നുള്ള ബികാഷ് രഞ്ജൻ ഭട്ടാചാര്യയെ മാറ്റിയാണ് നിയമനം. മധുരയിൽ ചേർന്ന പാർട്ടി കോൺഗ്രസിലാണ് ജോൺ ബ്രിട്ടാസിനെ സി പി എം കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവാക്കിയത്

കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ബ്രിട്ടാസിന്റെ പ്രകടനം മികച്ചതാണെന്ന് വിലയിരുത്തിയിരുന്നു.വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, പബ്ലിക്ക് അണ്ടർടേക്കിങ് കമ്മിറ്റി, ഐ ടി വകുപ്പിന്റെ ഉപദേശക സമിതി എന്നിവയിൽ അംഗമാണ്.

Related Articles

Back to top button