അടിച്ച് പിരിഞ്ഞവർ ഒന്നായി.. എല്ലാ പറഞ്ഞ് ശരിയാക്കി, പരസ്പരം കെട്ടിപ്പിടിച്ച് ബുംറയും കരുണ്‍ നായരും…

മുംബൈ ഇന്ത്യന്‍സ് താരമായ ബുംറ പതിവ് ശാന്തത വിട്ട് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മലയാളി താരം കരുണ്‍ നായരുമായി കൊമ്പുകോര്‍ത്തത് വൈറലായി മാറിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലില്‍ കളിക്കാനിറങ്ങിയ കരുണ്‍ കത്തും ഫോമില്‍ ബാറ്റ് വീശി. മുംബൈ ബൗളര്‍മാരെല്ലാം കരുണിന്റെ ബാറ്റിങ് ചൂടറിഞ്ഞു. കൂട്ടത്തില്‍ ബുംറയും തല്ലു വാങ്ങി. ഇതിന്റെ നിരാശയിലാണ് താരം കരുണുമായി ഉടക്കിയത്.

എന്നാൽ ഇപ്പോൾ ഇതാ ഇരു താരങ്ങളും പരസ്പരം കെട്ടിപ്പിടിക്കുന്നതിന്റേയും ചിരിച്ച് സൗഹൃദം പങ്കിടുന്നതിന്റേയും വിഡിയോ ഡല്‍ഹി ക്യാപിറ്റല്‍സ് പങ്കിട്ടു. കളിയുടെ സ്പിരിറ്റില്‍ സംഭവിക്കുന്നതാണ് അത്തരം നിമിഷങ്ങളെന്നും തെളിയിക്കുന്നതാണ് ഈ വീഡിയോ.

Related Articles

Back to top button