ഒരു കാരണവശാലും ചായക്ക് ഒപ്പം ഇവ കഴിക്കരുത്.. കഴിച്ചാൽ പണി ഉറപ്പ്…
മലയാളികളുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ് ചായ. ദിവസവും എത്ര ചായ വേണമെങ്കിലും കുടിക്കുന്നവരാണ് നമ്മളിൽ പലരും.എന്നാൽ ചായ കുടിക്കുമ്പോൾ കൂടെ കഴിക്കുന്ന ഭക്ഷണത്തിൽ അൽപ്പം ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്. ചില ഭക്ഷണങ്ങൾ ഒരിക്കലും ചായയോടൊപ്പം കഴിയ്ക്കാൻ പാടില്ല. ഏതൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്ന് നോക്കാം…
പാൽ ഉത്പ്പന്നങ്ങൾ
ചായ കുടിക്കുമ്പോൾ ഒരിക്കലും കൂടെ കഴിക്കാൻ പാടില്ലാത്തതാണ് പാൽ ഉത്പ്പന്നങ്ങൾ. ഉദ്ദാഹരണത്തിന് ചീസ്, തൈര്, പാൽ തുടങ്ങിയവ ഇതിനൊപ്പം ചേർക്കരുത്. പാൽ ചായ കുടിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഇത് അത്ര നല്ലതല്ല എന്നാണ് പഠനങ്ങൾ പറയുന്നത്. കട്ടൻ ചായയിലേക്ക് പാൽ ഒഴിക്കുമ്പോൾ അതിലെ ആൻ്റി ഓക്സിഡൻ്റുകളുടെ ഗുണങ്ങൾ കുറയുന്നുവെന്നാണ് പഠനം പറയുന്നത്.
സിട്രസ് പഴങ്ങൾ
കട്ടൻ ചായ്ക്ക് ഒപ്പമൊക്കെ നാരങ്ങ പോലെയുള്ള പിഴിഞ്ഞ് ചേർക്കാറുണ്ട്. എന്നാൽ ഓറഞ്ച് പോലെയുള്ള സിട്രസ് പഴങ്ങൾ ഒരു കാരണവശാലും ചായ്ക്ക് ഒപ്പം കഴിക്കരുത്. ഇതിലെ ഉയർന്ന ആസിഡിക് സ്വാഭാവം ചായയിലെ ടാനിൻസ് എന്ന ഘടകവുമായി ചേർന്ന് കയ്പ്പ് ആയിരിക്കും നൽകുന്നത്. മാത്രമല്ല ആമാശയത്തിലെ പിഎച്ച് നിലയെ മാറ്റാൻ സിട്രസ് പഴങ്ങൾക്ക് കഴിയും.
മദ്യം
ചായ്ക്ക് ഒപ്പം ഒരു കാരണവശാലും മദ്യം കഴിക്കരുത്. മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന് എല്ലാവർക്കുമറിയാം. ചായയുടെ സൂക്ഷ്മമായ സുഗന്ധങ്ങളെ മറയ്ക്കാനും അതിൻ്റെ ശാന്തതയെ ഇല്ലാതാക്കാനും മദ്യത്തിന് കഴിയും. മദ്യവും ചായയും ഡൈയൂററ്റിക്സാണ്, ഇത് ഒരുമിച്ച് കഴിക്കുമ്പോൾ നിർജ്ജലീകരണത്തിന് കാരണമാകും.
ചായയിലെ ടാന്നിനും മദ്യവുമായി പ്രതിപ്രവർത്തിക്കും, ഇത് കഠിനവും കയ്പേറിയതുമായ രുചിക്ക് കാരണമാകുന്നു
ചോക്ലേറ്റ്
ചോക്ലേറ്റ് ഏറെ നല്ലതാണ് പക്ഷെ ഇത് ചായ്ക്ക് ഒപ്പം കഴിക്കാൻ പാടില്ല. ചായയുടെ വളരെ ലോലമായ രുചിയെ മറികടക്കാൻ സാധിക്കുന്നത് തീവ്രമാണ് ചോക്ലേറ്റിൻ്റെ രുചി. ചോക്ലേറ്റിലും ചായയിലും ഉള്ള അമിതമായ കഫീൻ്റെ അംശം കാരണം ഇത് അമിതമായി കഴിക്കുന്നത് ക്ഷീണോ അല്ലെങ്കിൽ ഉറക്ക പ്രശ്നങ്ങളോ ഉണ്ടാക്കാം.
എരിവുള്ള ഭക്ഷണങ്ങൾ
എരിവുള്ള ഭക്ഷണത്തിനൊപ്പം ചായ കുടിക്കാൻ പാടില്ല. പ്രത്യേകിച്ച് അമിതമായി കുരുമുളകും മുളക് പൊടിയുമൊക്കെ ചേർത്ത് തയാറാക്കിയ ഭക്ഷണമാണെങ്കിൽ ഒരിക്കലും അതിനൊപ്പം ചായ കുടിക്കരുത്. ചായയുടെ നല്ല രുചിയെ കെടുത്താൻ ഇതിന് സാധിക്കും.