അടിക്ക് തിരിച്ചടി.. ഹൊദൈദ തുറമുഖത്ത് ബോംബാക്രമണം….
ടെൽ അവീവിലെ പ്രധാന വിമാനത്താവളമായ ബെൻ ഗുരിയോണിൽ ഇറാൻ സഖ്യകക്ഷിയായ ഹൂതികൾ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ യെമനിലെ ഹൊദൈദ തുറമുഖത്ത് ഇസ്രായേൽ ബോംബാക്രമണം.ഹൂതികൾ മിസൈൽ ആക്രമണം നടത്തി ഒരു ദിവസത്തിന് ശേഷമാണ് യെമനിലെ ഹൊദൈദ തുറമുഖത്ത് ഇസ്രായേൽ ബോംബാക്രമണം ഉണ്ടാകുന്നത്.
ബെൻ ഗുരിയോൺ വിമാനത്താവളത്തിന് സമീപം ഹൂതികൾ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു. പലസ്തീനികൾക്കുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അവർ ഇസ്രായേലിനെതിരെയും ചെങ്കടലിലെ കപ്പൽ ഗതാഗതത്തിനെതിരെയും വെടിയുതിർക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ വർഷം ടെൽ അവീവിൽ ഡ്രോൺ ആക്രമണം നടന്നെങ്കിലും, യെമനിൽ നിന്നുള്ള മിക്ക ആക്രമണങ്ങളും ഇസ്രായേലിന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞിട്ടുണ്ട്. മാർച്ചിന് ശേഷം തുടർച്ചയായി മിസൈൽ ആക്രമണങ്ങൾ പതിവായിരുന്നു.ഖത്ത് ഇസ്രായേൽ ബോംബാക്രമണം.


