കുന്നംകുളത്ത് യുവാക്കൾക്ക് നേരെ ഇരുമ്പുദണ്ഡ് ആക്രമണം… രണ്ട് പേർ…

തൃശൂർ: കുന്നംകുളം പഴഞ്ഞി പെരുംന്തുരുത്തി സെന്ററിൽ യുവാക്കൾക്ക് നേരെ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ആക്രമണം നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. പെരുന്തുരുത്തി സ്വദേശികളായ ശ്രീജിത്ത്, മിഥുൻ കൃഷ്ണ എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 19ന് രാത്രി 11 മണിയോടെയാണ് സംഭവം. പെരുംന്തുരുത്തി സെന്ററിൽ ബൈക്കിലിരുന്ന് ഫോൺ ചെയ്യുകയായിരുന്ന നിസ്സാമിനും സുഹൃത്ത് അലി‍ക്കും അരികിലെത്തിയ പ്രതികൾ സ്കൂട്ടറിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടതോടെയാണ് തർക്കം ആരംഭിച്ചത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് പ്രതികൾ നിസ്സാമിനെയും അലിയെയും മർദ്ദിച്ചു. ഇതിനിടെ ഒന്നാം പ്രതി സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുദണ്ഡ് എടുത്ത് നിസ്സാമിന്റെ തല ലക്ഷ്യമാക്കി അടിച്ചു. നിസ്സാം തല വെട്ടിച്ചുമാറ്റിയതിനാൽ അടി നെറ്റിയുടെ ഇടതുവശത്താണ് കൊണ്ടത്. ആക്രമണത്തിൽ നിസ്സാമിന്റെ തലയ്ക്ക് പരിക്കേറ്റു.

ലഹരി ഉപയോഗിച്ചെത്തിയാണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കുന്നംകുളം സബ് ഇൻസ്പെക്ടർ എ.വി. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Related Articles

Back to top button