മികച്ച ക്യാപ്റ്റന്റെ പേരെടുത്ത് പറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍….

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്മാരുടെ പട്ടികയില്‍ എം എസ് ധോണിക്കും രോഹിത് ശര്‍മയ്ക്കുമൊപ്പം ശ്രേയസ് അയ്യര്‍ക്കും സ്ഥാനമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. വ്യത്യസ്ത ഫ്രാഞ്ചൈസികളെ വിജയകരമായി നയിക്കാനുള്ള അയ്യരുടെ കഴിവ് അദ്ദേഹത്തെ മറ്റ് പ്രമുഖ നായകന്മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നുവെന്ന് പത്താന്‍ നിരീക്ഷിച്ചു. മൂന്ന് വ്യത്യസ്ത ടീമുകളെ ഐപിഎല്‍ ഫൈനലിലേക്ക് നയിച്ച ഏക നായകന്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് അയ്യരെ ശ്രദ്ധേയനാക്കുന്നത്.

പത്താന്റെ വാക്കുകള്‍… ”ധോണി, രോഹിത്, ഗംഭീര്‍ എന്നിവരുടെ പട്ടികയില്‍ ശ്രേയസ് അയ്യര്‍ക്കും തുല്യസ്ഥാനമുണ്ട്. മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസികളെ ഫൈനലില്‍ എത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഓരോ ടീമിനും ഓരോ സംസ്‌കാരവും രീതികളുമാണ്. അവയുമായി പൊരുത്തപ്പെട്ട് ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ പ്രത്യേക മികവ് വേണം.” പത്താന്‍ പറഞ്ഞു. 2020ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആദ്യമായി ഫൈനലില്‍ എത്തിച്ചാണ് അയ്യര്‍ തന്റെ നായകമികവ് തെളിയിച്ചത്. പിന്നീട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തിലേക്ക് നയിച്ചു. കഴിഞ്ഞ സീസണില്‍ ശ്രേയസിന് കീഴില്‍ പഞ്ചാബ് കിംഗ്‌സും ഫൈനല്‍ കളിച്ചു. നിലവില്‍ പഞ്ചാബിനെ നല്ല രീതിയില്‍ നയിക്കുന്നുമുണ്ട്.” പത്താന്‍ പറഞ്ഞു.

Related Articles

Back to top button