ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞു തട്ടിപ്പ്….യുവാവ് പിടിയിൽ …

കൊച്ചി : ഐപിഎസ് ഓഫീസറെന്ന പേരിൽ അടുപ്പമുണ്ടാക്കി, യുവതിയിൽ നിന്ന് പണവും വാഹനവും തട്ടിയ കേസിൽ മലയാളി യുവാവ് വീണ്ടും പിടിയിൽ. ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് നേരത്തെയും തട്ടിപ്പ് നടത്തി നേരത്തെ അറസ്റ്റിലായിട്ടുള്ള വിപിൻ കാർത്തിക്കാണ് വീണ്ടും പിടിയിലായത്.

ഐപിഎസ് ഓഫീസർ ചമഞ്ഞ് അടുപ്പം നടിച്ച് യുവതിയിൽ നിന്ന് പണവും വാഹനവും തട്ടിയെടുത്തെന്ന ബംഗ്ലൂളൂരുവിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കൊച്ചി പൊലീസ് വിപിനെ പിടികൂടിയത്. ഇടപ്പള്ളിയിൽ ഒളിച്ചു താമസിക്കുകയായിരുന്നു പ്രതി. യുവതിയിൽ നിന്ന് തട്ടിയെടുത്ത കാറും പിടിച്ചെടുത്തു.

നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയാണ് വിപിൻ. പ്രതിയെ ഉടൻ ബെംഗളൂരു പോലീനു കൈമാറും. ഗുരുവായൂരിൽ ഐ.പി.എസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ബാങ്കിനെ കബളിപ്പിച്ച് വായപയെടുത്ത കേസിൽ 2019 ൽ വിപിനെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Back to top button