കടുത്ത മദ്യപാനി, ഭാര്യ ഉപേക്ഷിച്ചുപോയി.. രണ്ടുമക്കളെ വളർത്തിയിരുന്ന മുത്തശ്ശിയെ കൊച്ചുമകൻ കൊലപ്പെടുത്തി…
ഇന്‍ഡോറിലെ മല്‍ഹര്‍ഗഞ്ചില്‍ ചെറുമകന് മുത്തശ്ശിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഞാന്തി ധനഞ്ജയ് എന്ന 65 കാരിയെയാണ് 28 കാരനായ വികാസ് കൊലപ്പെടുത്തിയത്. മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം മൃതശരീരം മുറിയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കൃത്യം നടത്തിയതിന് ശേഷം രാജസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
വികാസ് കടുത്ത മദ്യപാനിയായിരുന്നു. മദ്യപാനവും മര്‍ദനവും കാരണം ഇയാളുടെ ഭാര്യ ഒരു വര്‍ഷം മുമ്പ് പിരിഞ്ഞ് പോയിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇരുവര്‍ക്കും ഏഴ് വയസുള്ള ഒരു പെണ്‍കുട്ടിയും അഞ്ച് വയസുള്ള ഒരു ആണ്‍കുട്ടിയും ഉണ്ട്. ഈ രണ്ട് കുട്ടികളെയും കൊല്ലപ്പെട്ട ശാന്തിയായിരുന്നു വളര്‍ത്തിയിരുന്നത്. ശാന്തിയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. തന്റെ പെന്ഷന് പണം ഉപയോഗിച്ചാണ് ഇവര്‍ ചെറുമകന്റെ രണ്ട് കുട്ടികളെ വളര്‍ത്തിയതും കുടുംബം നോക്കിയിരുന്നതും