ഇന്ത്യ-പാക് യുദ്ധത്തിലെ വീരനായകന്‍, കെ ജി ജോര്‍ജ് അന്തരിച്ചു…

കോട്ടയം: 1965ലെ ഇന്ത്യ- പാക് യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി പൊരുതിയ ലാന്‍സ് ഹവില്‍ദാര്‍ (റിട്ട.) കെ ജി ജോര്‍ജ് അന്തരിച്ചു. 95 വയസായിരുന്നു. കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം. പാകിസ്ഥാനെതിരെയുള്ള 1965-ലെ യുദ്ധത്തില്‍ ഡോഗ്ര റെജിമെന്റിന്റെ ഭാഗമായാണ് അദ്ദേഹം പോരാടിയത്.
ഇന്ത്യന്‍ ആര്‍മിയുടെ കോര്‍പ്‌സ് ഓഫ് സിഗ്‌നല്‍സിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1911 ഫെബ്രുവരി 15ന് സ്ഥാപിതമായതുമുതല്‍, കോര്‍പ്‌സ് ഓഫ് സിഗ്‌നല്‍സ് ഇന്ത്യന്‍ സേനയിലെ ആശയവിനിമയ സംവിധാനത്തെ മാറ്റിമറിക്കുകയും 21-ആം നൂറ്റാണ്ടിലെ ഡിജിറ്റല്‍ വിപ്ലവത്തോടൊപ്പം മുന്നേറുകയും ചെയ്തു.
ദ്ദേഹത്തിന്റെ ധീര സേവനത്തിന് രാജ്യ വീര്‍ ചക്ര നല്‍കി ആദരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണിത്.



