ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ മലയാളി ജവാൻ മരിച്ചു

ശാരീരികക്ഷമതാ പരിശോധനയ്ക്കിടെ (ബാറ്റിൽ ഫിസിക്കൽ എബിലിറ്റി ടെസ്റ്റ്-ബിപിഇടി) കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന മലയാളി ജവാൻ മരിച്ചു. ഡൽഹി ആർമി ഹെഡ്ക്വാർട്ടേഴ്സ് സിഗ്നൽ റെജിമെന്റിലെ ഹവിൽദാർ വെള്ളരിക്കുണ്ട് പന്നിത്തടം അരുൺ രാമകൃഷ്ണൻ (34) ആണ് മരിച്ചത്.

സെപ്റ്റംബർ ഒന്നിന് രാവിലെ ബിപിഇടിക്കിടയിൽ കുഴഞ്ഞുവീണ അരുണിനെ ആർആർ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടിയന്തര ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല. ബുധനാഴ്ച രാത്രിയോടെ മരിച്ചു. ഏതാനും മാസം മുമ്പാണ് നാട്ടിൽ വന്നുപോയത്.

പിതാവ്: രാമകൃഷ്ണൻ. മാതാവ്: പി. തങ്കമണി. ഭാര്യ: ശരണ്യ (വെള്ളരിക്കുണ്ട് ബെവ്കോ ജീവനക്കാരി). സഹോദരങ്ങൾ: ആനന്ദ്, അരവിന്ദ്. മൃതദേഹം വെള്ളരിക്കുണ്ടിലെത്തിച്ചു. സൈനിക ബഹുമതിയോടെ സംസ്കരിച്ചു.

Related Articles

Back to top button