കൊവിഡ്-19 കേസുകളുടെ വർദ്ധന… പ്രധാനപ്പെട്ട ലക്ഷണങ്ങൾ…

ഒമിക്രോൺ ജെഎൻ 1 വകഭേദമായ എൽഎഫ് 7 തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാൽ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഏഷ്യയിൽ കൊവിഡ്-19 കേസുകളുടെ വർദ്ധനവിന് പ്രാഥമികമായി കാരണം ജെഎൻ. 1 വേരിയന്റും പ്രത്യേകിച്ച് ഒമൈക്രോൺ പരമ്പരയുടെ ഉപ വകഭേദങ്ങളായ LF.7 ഉം NB.1.8 ഉം ആണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിൽ എൽഎഫ് 7 ആണ് കേരളത്തിലുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ.

LF.7 കൊവിഡ് 19 വകഭേദത്തിന്റെ റിപ്പോർട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങൾ ഇപ്പോഴും വളരെ കുറവാണ്. ചെറിയ പനിയോ ജലദോഷമോ പോലുള്ള ലക്ഷണങ്ങളാണ് ഇവ കാണിക്കുന്നത്. എൽഎഫ് 7-ൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. പനി
  2. തൊണ്ടവേദന
  3. മൂക്കൊലിപ്പ്
  4. തലവേദന
  5. ചുമ
  6. ശ്വാസതടസ്സം
  7. അമിത ക്ഷീണം
  8. പേശി വേദന

കൊവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ല മാർഗം മാസ്‌ക് ധരിക്കുന്നതാണ്. ഇടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും വൈറസ് ബാധ ഒഴിവാക്കാൻ സഹായിക്കും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ ഡോക്ടറെ കാണിക്കാൻ മടിക്കരുത്

Related Articles

Back to top button