മിഹിർ അഹമ്മദിന്റെ മരണം.. റാഗിങിന് ഇരയായെന്ന് വിലയിരുത്തൽ.. ആത്മഹത്യ പ്രേരണ കുറ്റം കൂടി ചുമത്തി…
മിഹിർ അഹമ്മദിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണ കുറ്റം കൂടി ചുമത്തി പൊലീസ്. നിലവിൽ പ്രതിപ്പട്ടികയിൽ ആരെയും ഉൾപ്പെടുത്തിയില്ല. അസ്വാഭാവിക മരണത്തിന് മാത്രമായിരുന്നു ആദ്യം കേസ് എടുത്തിരുന്നത്. അതേസമയം, മിഹിറിൻ്റെ മരണത്തിൽ മാതാപിതാക്കളുടെയും സ്കൂൾ മാനേജ്മെന്റിലെ രണ്ടുപേരുടെയും മൊഴിയെടുത്തിരുന്നു.
. പ്രാഥമിക അന്വേഷണത്തിൽ മിഹിർ അഹമ്മദിന് റാഗിംഗ് നേരിട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മിഹിറിന്റെ കുടുംബം നൽകിയ പരാതി ഗ്ലോബൽ പബ്ലിക് സ്കൂൾ പൊലീസിന് നൽകാതെ മറച്ചുവെച്ചതായും കണ്ടെത്തൽ.കഴിഞ്ഞദിവസമാണ് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ എത്തി മിഹിറിന്റെ കുടുംബം മൊഴി നൽകിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് റാഗിംഗ് അടക്കമുള്ള വകുപ്പുകൾ ചുമത്താൻ തീരുമാനം. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം തെളിഞ്ഞിട്ടുണ്ട്. കുടുംബത്തിന്റെ പരാതി ഗ്ലോബൽ പബ്ലിക് സ്കൂൾ അധികൃതർ പൊലീസിൽ നൽകാതെ മറച്ചുവെച്ചതായും അന്വേഷണസംഘം കണ്ടെത്തി.ൽ പ്രതിപ്പട്ടികയിൽ