ചെങ്ങന്നൂരിൽ യുവതി ആറ്റിൽ ചാടി മരിച്ചു.. ഭർത്താവ് അറസ്റ്റിൽ…

ചെങ്ങന്നൂർ കല്ലിശ്ശേരി പാലത്തിൽ നിന്നും യുവതി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ ഭർത്താവിനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം മങ്ങാരം ആശാരിഅയ്യത്ത് വീട്ടിൽ സുധീറി( 41)നെയാണ് പിടികൂടിയത്. അഞ്ചുമാസം മുമ്പാസ്റ്റ് ഭാര്യ ഫാത്തിമ (38) ആത്മഹത്യ ചെയ്തത്. ഇയാൾക്കും മാതാവ് ഹൗലത്ത് ബീവിക്കുമെതിരെ ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണക്കും പന്തളം പൊലീസ് കേസെടുത്തിരുന്നു. ഭർത്താവും വീട്ടുകാരുമായി പിണക്കത്തിലായിരുന്ന യുവതി, സുധീറുമായി വഴക്കിട്ട ശേഷം കല്ലിശ്ശേരി പാലത്തിൽ നിന്നും ചാടി മരിക്കുകയായിരുന്നു. അഞ്ചുദിവസം കഴിഞ്ഞാണ് മൃതദേഹം കിട്ടിയത്. യുവതിയുടെ സഹോദരന്റെ പരാതിപ്രകാരമാണ് കേസെടുത്തത്.

Related Articles

Back to top button