‘വിദേശ പരിശീലകനെ കൊണ്ടുവരാൻ തന്നെ പുറത്താക്കി’…ഹോക്കി ഇന്ത്യക്കെതിരെ പി ആര്‍ ശ്രീജേഷ്…

ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് നീക്കിയ നടപടിക്കെതിരെ ഒളിമ്പ്യൻ പി ആർ ശ്രീജേഷ് രംഗത്ത്. തന്നെ മാറ്റിയത് വിദേശ കോച്ചിനെ കൊണ്ടുവരാനെന്ന് ആരോപണം. ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീജേഷിന്റെ പ്രതികരണം. തന്റെ നേത്യത്വത്തിലുള്ള ടീം ജൂനിയർ ലോകകപ്പിലെ വെങ്കലം അടക്കം 5 മെഡലുകൾ നേടി. മോശം പ്രകടനങ്ങൾക്ക് ശേഷം പരിശീലകരെ പുറത്താക്കിയതായി ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഒരു വിദേശ പരിശീലകന് വഴിയൊരുക്കാൻ ഞാൻ നീക്കം ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്. ഒന്നര വർഷത്തിനു ശേഷം എന്റെ കോച്ചിങ് കരിയർ അവസാനിക്കുകയാണെന്നു തോന്നുന്നു.

Related Articles

Back to top button