രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്…

രാജസ്ഥാന്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം അഭിഷേകിനും കിഷനും മുന്നില്‍ ഒന്നുമല്ലാതായി. രാജസ്ഥാന് വേണ്ടി കൗമാരതാരം വൈഭവ് സൂര്യവംശിയുടെ സെഞ്ചുറിയും പാഴായി. രാജസ്ഥാന്‍ ഉയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ ഹൈദരാബാദ് മറികടന്നു. ഹൈദരാബാദിന് അഞ്ചു വിക്കറ്റിന്റെ ജയം. അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും അര്‍ധസെഞ്ചുറിയോടെ തിളങ്ങി. രാജസ്ഥാന് വേണ്ടി വൈഭവ് 37 പന്തില്‍ നിന്ന് 103 റണ്‍സെടുത്താണ് പുറത്തായത്.



