കിടപ്പിലായ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്… ശേഷം വാട്സാപ്പ് സന്ദേശം…

കിടപ്പിലായ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്. ശേഷം വാട്സാപ്പിലെ കുടുംബ ഗ്രൂപ്പിൽ കൊലപാതകത്തെക്കുറിച്ച് ഭർത്താവിന്റെ ശബ്ദ സന്ദേശമെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. പാലക്കാട് തൃത്താല ഒതളൂർ സ്വദേശി ഉഷ നന്ദിനിയെ ആണ് ഭർത്താവ് മുരളീധരൻ കൊലപ്പെടുത്തിയത്.

ഉഷ മാസങ്ങളായി കിടപ്പിലായിരുന്നു. മുരളീധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്വാസം മുട്ടിച്ചാണ് ഉഷയെ കൊലപ്പെടുത്തിയതെന്ന് മുരളീധരൻ പൊലീസിനോട് പറഞ്ഞു.

Related Articles

Back to top button