ഷാര്‍ജയില്‍ മലയാളി യുവതിയുടെ മരണം..ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്.. പറയുന്നത്..

ഷാര്‍ജയില്‍ മലയാളി യുവതി അതുല്യ ജീവനൊടുക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്. ‘അതു പോയി ഞാനും പോകുന്നു’ എന്നാണ് അതുല്യയുടെ മരണത്തിന് തൊട്ടുപിന്നാലെ സതീഷ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഒരു ദിവസം മുമ്പ് അതുല്യയുടെ കൂടെ നില്‍ക്കുന്ന ഫോട്ടോയും സതീഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

പിറന്നാള്‍ ദിവസം ഭാര്യക്കൊപ്പം ഉള്ള ചിത്രവും സതീഷ് പങ്കുവെച്ചിട്ടുണ്ട്. അതുല്യയെ ആക്രമിക്കുമ്പോള്‍ സതീഷിന്റെ കൈ പൊട്ടിയിരുന്നു. ഇക്കാര്യം അതുല്യ സഹോദരി അഖിലയോട് പറഞ്ഞിരുന്നു. ഫേസ്ബുക്കില്‍ ഇട്ട ഒരു പോസ്റ്റിലെ ചിത്രത്തില്‍ ഇയാള്‍ ബാന്‍ഡേജ് ഇട്ടുള്ള ചിത്രമാണുള്ളത്. അതുല്യക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ സതീഷ് എഫ് ബിയില്‍ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം അതുല്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവ് സതീഷിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തത്. കൊലപാതക കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Related Articles

Back to top button