ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു.. ഭർത്താവ് ഒളിവിൽ…

കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുളത്തുപ്പുഴ സ്വദേശിനി രേണുകയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം. ഭർത്താവ് സാനുകുട്ടൻ ഒളിവിലാണ്. ഇയാൾ വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. കത്രിക ഉപയോഗിച്ച് സനു ഭാര്യയുടെ കഴുത്തിനും പുറത്തും കുത്തുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് രേണു മരണത്തിന് കീഴടങ്ങിയത്. പൊലീസെത്തി അന്വേഷണം ആരംഭിച്ചു. കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Related Articles

Back to top button