വഴക്കിന് പിന്നാലെ അടുക്കളയിൽ ഉപയോഗിക്കുന്ന വാക്കത്തി കൊണ്ട്…ഭർത്താവിന്റെ വെട്ടേറ്റ യുവതി….

കറുകപുത്തൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. കറുകപുത്തൂർ ഒഴുവത്രയിൽ മഹാലക്ഷ്മി എന്ന സ്ത്രീക്കാണ് വെട്ടേറ്റത്. ഇവരെ അത്യാസന്ന നിലയിൽ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഭർത്താവ് സുനിൽകുമാറാണ് മഹാലക്ഷ്‌മിയെ ആക്രമിച്ചത്. പ്രതി ഇപ്പോൾ ചാലിശേരി പൊലീസിൻ്റെ കസ്റ്റഡിയിലാണ്.

ഇന്ന് വൈകിട്ട് ഇരുവരും വീട്ടിൽ വഴക്ക് കൂടിയിരുന്നു. പിന്നാലെ അടുക്കളയിൽ ഉപയോഗിക്കുന്ന വാക്കത്തി കൊണ്ട് സുനിൽകുമാർ ആക്രമിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. മഹാലക്ഷ്മിക്ക് കഴുത്തിനാണ് വെട്ടേറ്റത്. ഇവിടെ ആഴത്തിൽ മുറിവേറ്റതായാണ് വിവരം. ധാരാളം രക്തം വാർന്നുപോയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Related Articles

Back to top button