സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധന….

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന. ഗ്രാമിന് 210 രൂപയുടെ വര്‍ദ്ധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,250 രൂപയായി വർദ്ധിച്ചു . പവന്റെ വിലയില്‍ 1680 രൂപയുടെ വര്‍ധനയുണ്ടായി. 1,06,000 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 170 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായത്. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,890 രൂപയായും പവന്‍േറത് 87,120 രൂപയായും വര്‍ധിച്ചു.

രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ 0.7 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി. ഔണ്‍സിന് 4,057.92 ഡോളറായാണ് വില വര്‍ദ്ധിച്ചത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 0.3 ശതമാനത്തിന്റെ ഇടിവുണ്ടായി. 4,070 ഡോളറായാണ് വിലയിടിഞ്ഞത്.

Related Articles

Back to top button