മരുമകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടം.. ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു

വർക്കലയിലുണ്ടായ വാഹനാപകടത്തെത്തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. വെട്ടൂർ വിളബ്ഭാഗം ഗവ. എൽപി സ്‌കൂളിനു സമീപം തെങ്ങുവിള വീട്ടിൽ അനില(54)യാണ് മരിച്ചത്. ബൈക്ക് ഹമ്പിൽ കയറി നിയന്ത്രണം വിട്ടതോടെ റോഡിലേക്ക് തെറിച്ചു വീണുണ്ടായ അപകടത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അനിലയുടെ മരണം സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ മരുമകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.
വിളബ് ഭാഗം ഷാപ്പുമുക്കിൽനിന്ന് വലയന്‍റെകുഴി റോഡ് തുടങ്ങുന്ന ഭാഗത്തെ ഹമ്പിൽ ബൈക്ക് കയറിയപ്പോഴായിരുന്നു അപകടമുണ്ടായത്. ബൈക്കിന് പിൻസീറ്റിലിരുന്ന അനില പിടിവിട്ട് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തലയ്ക്കു പരിക്കേറ്റ ഇവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്നലെ ഉച്ചയോടെ മരണം സംഭവിച്ചത്. ആറ്റിങ്ങൽ അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരിയായിരുന്നു അനില. സംസ്കാരം നടത്തി. ഭർത്താവ്: ഗിരീഷ്. മക്കൾ: രേഷ്മ, ശ്രീലക്ഷ്മി.



