പുഴയിൽ തുണിയലക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു.. വീട്ടമ്മയ്ക്ക് ദാരുണാന്ത്യം…

കാസർകോട് മധുവാഹിനി പുഴയിൽ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കിൽപ്പെട്ട്  മരിച്ചു. മല്ലം ക്ഷേത്രത്തിന് സമീപത്തെ ഗോപിക (75 ) ആണ് മരിച്ചത്. വീടിന് 20 മീറ്റർ മാത്രം അകലത്തിലുള്ള പുഴയിൽ തുണി അലക്കാൻ പോയതായിരുന്നു വീട്ടമ്മ. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ ഒരു കിലോ മീറ്റർ ദൂരത്തായാണ് മൃതദേഹം കണ്ടെത്തിയത്.

Related Articles

Back to top button