തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ വാഹനാപകടം.. മകൾക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയ്ക്ക്..
തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിലുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വീട്ടമ്മയും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ലോറിയിടിച്ചുണ്ടായ അപകടത്തിൽ മൂക്കുതല ചേലക്കടവ് പുറയാക്കാട്ട് വീട്ടിൽ ഖദീജ (45) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൾ ഹസ്നയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി തൃശൂർ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അമ്മയും മകളും സഞ്ചരിച്ച സ്കൂട്ടറിലേക്ക് ലോറി വന്നിടിച്ചത്. ചിയാന്നൂർ പാടത്ത് ചങ്ങരംകുളം ഓർക്കിഡ് ആശുപത്രിയുടെ മുന്നിൽ വെച്ചായിരുന്നു അപകടം. ഡോക്ടറെ കാണാനായി ആശുപത്രിയിലെത്തിയതായിരുന്നു ഖദീജയും മകളും. ഖദീജയുടെ മൃതദേഹം ഓർക്കിഡ് ആശുപത്രി മോർച്ചറിയിൽ. പുറയാക്കാട്ട് അബൂബക്കറാണ് ഖദീജയുടെ ഭർത്താവ്.