ഹോട്ടൽ ജീവനക്കാരന്‍റെ മരണം… കൊലപാതകമെന്ന് പോലീസ്…പ്രതിക്കായി അന്വേഷണം….

ഇടുക്കി ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മനുവാണ് മരിച്ചത്. സ്വകാര്യ ലോഡ്ജിലെ മുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശി ഒളിവിലാണ്. കൊലപാതകം ആണെന്ന സംശയത്തിലാണ് പൊലീസ്. ജാർഖണ്ഡ് സ്വദേശിക്കായി പീരുമേട് പൊലീസ് അന്വേഷണം ആരംഭിച്ചു. ലോഡ്ജിലെ ജീവനക്കാർ മുറിയിൽ എത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്.ഉടൻ തന്നെ ജീവനക്കാർ പീരുമേട് പൊലീസിൽ വിവരം അറിയിച്ചു. ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനയിരുന്നു മരിച്ച കോതമംഗലം സ്വദേശി മനു. മനുവിന് ഒപ്പം ജോലി ചെയ്തിരുന്നയാളാണ് പ്രതിയെന്ന് സംശയിക്കുന്ന ജാർഖണ്ഡ് സ്വദേശി. ഇരുവരും തമ്മിൽ ഉണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയും ഇതിനിടയിൽ കൊലപാതകം നടന്നതെന്നുമാണ് പൊലീസിന്റെ നിഗമനം. സംഭവ ശേഷം ഒളിവിൽ പോയ പ്രതിക്കായി പീരുമേട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതി പുലർച്ചെ 5.30ന് ഏലപ്പാറയിൽ നിന്നും ബസ് കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ ടവർ ലോക്കേഷൻ കേന്ദ്രികരിച്ചാണ് അന്വേഷണം നടക്കുന്നത്

Related Articles

Back to top button