ബിഎൽഒമാർക്ക് ഓണറേറിയം അനുവദിച്ചു

ബിഎൽഒമാർക്ക് ഓണറേറിയം അനുവദിച്ചു. 47 കോടി രൂപ അനുവദിച്ച് ഇലക്ഷൻ വകുപ്പ് ഉത്തരവിറക്കി. എസ്‌ഐആറിന്റെ ഭാഗമായി പ്രവർത്തിച്ച ബിഎൽഒമാർക്കും ബിഎൽഒ സൂപ്രവൈസർമാർക്കും ഓണറേറിയം ലഭിക്കാത്ത വിവരം മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. വോട്ടർ പട്ടികയിലെ തീവ്രപരിഷ്‌കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രവർത്തിച്ച 30,000ത്തിലധികം ബിഎൽഒമാർക്കും ബിഎൽഒ സൂപ്പർവൈസർക്കുമാണ് ഈ തുക ലഭ്യമാകുക. നാല് മാസത്തോളമാണ് ബിഎൽഒമാർ എസ്‌ഐആർ ഡ്യൂട്ടി ചെയ്തത്.

എന്നാൽ ഡ്യൂട്ടി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഓണറേറിയമോ യാത്രച്ചെലവുകളോ ലഭിക്കാത്തതിനെ തുടർന്നാണ് ഇക്കാര്യം വാർത്തയായത്. ബിഎൽഒമാർക്കുള്ള ഓണറേറിയമായി 6,000 രൂപയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നത്. കേരളത്തിന് ശേഷം എസ്‌ഐആർ നടപടികൾ പൂർത്തിയായ പുതുച്ചേരി, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഈ തുക കൈമാറുകയും ചെയ്തു. ഇതേ തുടർന്നാണ് കേരളത്തോടുള്ള അവഗണന ചർച്ചയായത്. നിലവിൽ ബിഎൽഒമാരുടെ വാർഷിക അലവൻസായ 12,000 രൂപ അടക്കം ഉൾപ്പെടുത്തിയാണ് 47 കോടി രൂപ അനുവദിച്ചിരിക്കുന്നത്.

Related Articles

Back to top button