ഹേമചന്ദ്രന്റെ മൃതദേഹം കോഴിക്കോട് എത്തിച്ചു…ഡിഎൻഎ ഫലം പുറത്ത് വന്ന ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും…

തമിഴ്നാട് ചേരംമ്പാടിയിൽ വെച്ച് കൊന്ന് കുഴിച്ചിട്ട ഹേമചന്ദ്രൻറെ മൃതദേഹം കോഴിക്കോട് എത്തിച്ചു. ഡിഎൻഎ ഫലം പുറത്ത് വന്ന ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. ബത്തേരിയിലെ സുഹൃത്തിന്റെ ആളില്ലാത്ത വീട്ടിൽ വച്ചാണ് മുഖ്യപ്രതിയായ നൗഷാദും സംഘവും ഹേമ ചന്ദ്രനെ കൊലപ്പെടുത്തിയത്. വിദേശത്തുള്ള നൗഷാദിനെ പൊലീസ് ഉടൻ നാട്ടിലെത്തിക്കും.

കൊലപാതകത്തിന് പിന്നിൽ കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള വലിയ ഇടപാടുകൾ ഉണ്ടെന്നാണ് പോലീസിൻ്റെ അനുമാനം. ഹേമചന്ദ്രനെ പ്രതികൾ കൊലപ്പെടുത്തിയത് 2024 മാർച്ചിൽ തന്നെയാണ് . കോഴിക്കോട് നിന്ന് പെൺ സുഹൃത്തിനെ ഉപയോഗിച്ച് വിളിച്ചിറക്കിയ ഹേമ ചന്ദ്രനെ പ്രതികൾ ബത്തേരിയിൽ എത്തിക്കുകയായിരുന്നു.നൗഷാദിന്റെ അയൽപക്കത്തുള്ള ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചാണ് ഹേമ ചന്ദ്രനെ കൊലപ്പെടുത്തിയത്. എന്നാൽ സംഭവങ്ങൾ വീട്ടുടമസ്ഥരോ തൊട്ടടുത്തുള്ള വീട്ടുകാരോ അറിഞ്ഞിരുന്നില്ല. വിൽപ്പനയ്ക്കായി തങ്ങൾ നൗഷാദിന് വീട് നൽകിയിരുന്നുവെന്നും ആ കാലത്ത് വീട്ടിൽ ആളുകളെ താമസിപ്പിച്ചിരുന്നുവെന്ന് നൗഷാദ് പറഞ്ഞിട്ടുണ്ടെന്ന് വീട്ടുടമസ്ഥർ പറഞ്ഞു. കൊല്ലപ്പെടുന്നതിന് നാളുകൾക്ക് മുൻപും ഹേമ ചന്ദ്രനെ നൗഷാദിന്റെ വീടിന് സമീപം നാട്ടുകാർ കണ്ടിട്ടുണ്ട്.

Related Articles

Back to top button