ഹരിപ്പാട് ഭിക്ഷാടനം….ഞെട്ടിക്കുന്ന സംഭവം….കേരളത്തിൽ ഭിക്ഷാടനം നടക്കുന്നത് അംഗീകരിക്കാൻ കഴിയില്ല….ബിന്ദു കൃഷ്ണ

ഹരിപ്പാട്: ഹരിപ്പാട് നടന്ന ബാല ഭിക്ഷാടനത്തിനെതിരെ പ്രതികരണവുമായി വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. വളരെ ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വന്നതെന്ന് ബിന്ദു കൃഷ്ണ. കേരളം പോലൊരു സംസ്ഥാനത്ത് ഭിക്ഷാടനം നടക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ഹരിപ്പാട് ഭിക്ഷാടന മാഫിയയെ പിടിക്കൂടിയ സംഭവത്തിൽ ആലപ്പുഴ എസ്പിയുമായി സംസാരിച്ചെന്നും വിഷയത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചെന്നും മന്ത്രി ബിന്ദു കൃണ്ഷ പറഞ്ഞു.
സംഭവത്തിൽ കുട്ടികൾക്ക് കൗൺസിലിങ് കൊടുക്കാൻ ശിശുക്ഷേമ സമിതി ചെയർപേഴ്സണനോട് നിർദേശിച്ചെന്നും മന്ത്രി പറഞ്ഞു. ഭിക്ഷാടനത്തിനായി കുഞ്ഞിന്റെ അച്ഛന്റെ സഹോദരനാണ് കൊണ്ടുവന്നതെന്നാണ് അറിയാൻ സാധിച്ചതെന്നുംഇളയ കുഞ്ഞിനെ ഉടൻ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. സിനിമയിൽ മാത്രമാണ് ഇത്തരം ക്രൂരതകൾ കാണുന്നതെന്നും എല്ലാ ജില്ലകളിലും വേണ്ട ശ്രദ്ധ നൽകുമെന്നും മന്ത്രി പ്രതികരിച്ചു. ഭിക്ഷാടന പ്രവർത്തനവുമായി പിടിയിലാകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.



