അധ്യാപകരുടെ പിഎഫ് ഹാക്ക് ചെയ്ത്….മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം മാറ്റാൻ ശ്രമം…അധ്യാപകൻ പിടിയിൽ…
അധ്യാപകരുടെ പി എഫ് അക്കൗണ്ട് ഹാക്ക് ചെയ്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം മാറ്റാൻ ശ്രമിച്ച അധ്യാപകൻ മലപ്പുറത്ത് അറസ്റ്റിലായി. കാടാമ്പുഴ എ യു പി സ്കൂളിലെ അധ്യാപകനായ സെയ്തലവിയാണ് (43) അറസ്റ്റിലായത്. കാടാമ്പുഴ പൊലീസാണ് സെയ്തലവിയെ അറസ്റ്റ്ചെയ്തത്. സ്കൂളിലെ ഹെഡ്മാസ്റ്റർ അറിയാതെ ആയിരുന്നു ഇയാൾ അധ്യാപകരുടെ പി എഫ് അക്കൗണ്ട് ഹാക്ക് ചെയ്ത് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാൻ ശ്രമിച്ചത്. സെയ്തലവിക്കെതിരെ എട്ടു കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.