വിനോദ സഞ്ചാരിയെ രക്ഷിക്കാൻ ശ്രമിക്കവെ.. കൈ കയാക്കിംഗ് വള്ളത്തിലെ ഹൂക്കിനിടയിൽ പെട്ട് ഗൈഡിന് ദാരുണാന്ത്യം…
വർക്കല അഞ്ചുതെങ്ങ് കായിക്കരയിൽ കയാക്കിംഗ് ഗൈഡ് കായലിൽ വീണ് മരിച്ചു. കായിക്കര സ്വദേശി മണിയൻ(60) ആണ് മരിച്ചത്. വിനോദസഞ്ചാരികൾക്കൊപ്പം കയാക്കിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം. അപകടത്തിൽപെട്ട വിനോദ സഞ്ചാരിയെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു മണിയൻ.
മണിയന്റെ കൈ കയാക്കിംഗ് വള്ളത്തിലെ ഹൂക്കിനിടയിൽപ്പെടുകയായിരുന്നു. ഇതോടെ നീന്തി കരയ്ക്ക് കയറാൻ സാധിക്കാതിരുന്നതിനാൽ മരണം സംഭവിക്കുകയായിരുന്നു.