കോളേജിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ബുദ്ധിമുട്ട്..ബിരുദ വിദ്യാർത്ഥി ജീവനൊടുക്കി…
തിരുവനന്തപുരം സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ചിറയിൻകീഴ് സ്വദേശിയായ അനഘ സുരേഷാണ് ജീവനൊടുക്കിയത്. അധ്യാപകരുടെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് എസ്എഫ്ഐ ആരോപിച്ചു. കോളേജിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടാണെന്ന് ആത്മഹത്യക്കുറിപ്പിലുണ്ട്.