അവസാനമായി സഹോദരനെ ഒരുനോക്ക് കാണണമെന്നുണ്ടായിരുന്നു…തെങ്ങ് കയറാൻ വന്നയാൾ പറഞ്ഞപ്പോഴാണ് മരണ വിവരം അറിയുന്നത്….
ഗോപൻ സ്വാമിയുടെ മരണത്തിൽ പ്രതികരണവുമായി സഹോദരി തങ്കം.തെങ്ങ് കയറാൻ വന്നയാൾ പറഞ്ഞപ്പോഴാണ് മരണ വിവരം അറിയുന്നത്. സ്ലാബ് പൊളിക്കുമ്പോൾ അവസരം കിട്ടിയാൽ കാണാനെത്തുമെന്നും അവർ പറഞ്ഞു. മുത്തച്ഛനും സമാധിയായതാണ്.
താനും സമാധിയാകുമെന്ന് ഗോപൻ മുമ്പ് പറഞ്ഞിരുന്നു. നാല് വർഷമായി തമ്മിൽ ബന്ധമില്ല. മക്കൾ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഗോപന് മറ്റൊരു മകൻ കൂടി ഉണ്ടായിരുന്നുവെന്നും 20 വർഷം മുമ്പ് മരിച്ചുവെന്നും തങ്കം പറഞ്ഞു.