വിവാഹത്തിന് വെറും നാല് ദിവസം ബാക്കി…വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിൽ…‘പൊലീസ് വരാതെ വാതിൽ തുറക്കരുത്’ എന്നെഴുതിയ കുറിപ്പ്…

ഗൂഗിളിൽ ഉദ്യോഗസ്ഥനായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ കൂവപ്പടി കളമ്പാട്ടുകുടി വേലായുധൻ–ലതിക ദമ്പതികളുടെ ഏകമകനായ വിജയ് വേലായുധനെ(33)യാണ് ഡോംബിവ്‌ലിയിലെ വെസ്റ്റ് ചന്ദ്രഹാസ് ഹൗസിങ് സൊസൈറ്റിയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

വിവാഹത്തിന് വെറും നാല് ദിവസം ബാക്കി നിൽക്കെയാണ് വിജയുടെ മരണവാർത്ത എത്തിയത്. വിവാഹ ഒരുക്കങ്ങൾ‍ക്കായി പുറത്തുപോയ മാതാപിതാക്കൾ മടങ്ങിയെത്തിയപ്പോൾ ‘പൊലീസ് വരാതെ വാതിൽ തുറക്കരുത്’ എന്നെഴുതിയ കുറിപ്പ് വീടിന്റെ വാതിലിൽ ഒട്ടിച്ചിരിക്കുന്നത് കണ്ടു. വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. താൻ ജീവനൊടുക്കുകയാണെന്നും കുറിപ്പിൽ എഴുതിയിരുന്നു.

Related Articles

Back to top button