എന്റെ പൊന്നേ!!.. സ്വർണവില ഇന്ന് രണ്ടാം തവണയും ഉയർന്നു.. റോക്കറ്റ് കുതിപ്പ്…

സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് സ്വർണവില ഉയർന്നു. ഇന്ന് രണ്ടാം തവണയാണ് സ്വർണവില പരിഷ്കരിക്കുന്നത്. രാവിലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇപ്പോൾ പവന് 440 രൂപ കൂടി വർദ്ധിച്ചതോടെ കേരളത്തിൽ ഒരു പവൻ സ്വർ‍ണത്തിന്റെ വില വീണ്ടും 90,000 കടന്നിരിക്കുകയാണ്.

ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 90,400 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിനടുത്ത് നൽകണം.

ഇന്നലെ രാവിലെ സ്വർണവില കുറഞ്ഞെങ്കിലും ഉച്ചയോടെ വില വീണ്ടും ഉയർന്നിരിന്നു. പവന് 720 രൂപയാണ് ഉച്ചയ്ക്ക് ഉയർന്നത്. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി 1,320 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ഇതോടെ ഇന്നലെയും ഇന്നുമായി സ്വർണത്തിന് വർദ്ധിച്ചത് 2,040 രൂപയാണ്.

Related Articles

Back to top button