സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റ് തകർന്നു; സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം…

കട്ടപ്പനയിൽ ലിഫ്റ്റ് അപകടത്തിൽ പെട്ട് വ്യാപാരി മരിച്ചു. കട്ടപ്പന സ്വദേശി പുളിക്കൽ സണ്ണി ഫ്രാൻസിസാണ് മരിച്ചത്. സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാൻ അകത്തു കയറിയപ്പോഴായിരുന്നു അപകടം. ലിഫ്റ്റ് മുകളിലേക്ക് അതിവേഗത്തിൽ ഉയർന്ന് ഇടിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് ലിഫ്റ്റിനുള്ളിൽ നിന്ന് സണ്ണിയെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Related Articles

Back to top button