ഒരു കുടുംബത്തിലെ നാലു പേർ ജീവനൊടുക്കി… കാരണം…

ഒരു കുടുംബത്തിലെ നാലു പേർ ജീവനൊടുക്കിയ നിലയിൽ. ദമ്പതികളെയും മക്കളെയുമാണ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അനിൽകുമാർ, ഭാര്യ ഷീജ, മക്കളായ ആകാശ്, അശ്വിൻ എന്നിവരാണ് മരിച്ചത്. കടബാധ്യതയാണ് ഇവർ ജീവനൊടുക്കാനുള്ള കാരണമെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. തിരുവനന്തപുരം വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമാണ് വീട്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.

രാവിലെ 9 മണിയോടെയാണ് അയൽക്കാർ ദുരന്തം നടന്ന വിവരം അറിയുന്നത്. ഇവരെ നാല് പേരെയും വീട്ടിലെ ഹാളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആകാശിനും അശ്വിനും 20ഉം 25ഉം വയസാണ് പ്രായം. വക്കം സഹകരണ സ്ഥാപനത്തിലെ അക്കൗണ്ടൻറ് ആണ് അനിൽകുമാർ.

Related Articles

Back to top button