വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. രണ്ട് ഓട്ടോറിക്ഷയും ഒരു കാറും ഒരു മിനി ഗുഡ്സ് ഓട്ടോയും ഉൾപ്പടെ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചികിത്സക്കായി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കത്തിനടുത്ത് മാടാമ്പുറം വളവിലാണ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. സംഭവത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button