മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധ…. ഒരാൾ മരിച്ചു

കണ്ണൂർ: മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഒരാൾ മരിച്ചു. കാര സ്വദേശിയായ എഴുപതുകാരൻ വിജയനാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കാര പുതിയേടത്ത് മടപ്പുര ക്ഷേത്രത്തിലെ പ്രസാദ സദ്യ കഴിച്ച മുന്നൂറ്റി അമ്പതോളം പേർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള സദ്യ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വിജയൻ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. നിലവിൽ ഇരുപതോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ഇതുവരെ 350-ലധികം ആളുകൾ ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. സദ്യ കഴിച്ചവർക്ക് പനി, വയറിളക്കം, ഛർദ്ദി എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്നാണ് കൂട്ടത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related Articles

Back to top button