കേരളത്തിൽ ആദ്യ ജിബിഎസ് മരണം റിപ്പോർട്ട് ചെയ്തു.. ചികിത്സയിൽ ഉണ്ടായിരുന്നത്….
kerala first gbs death
കേരളത്തിൽ ആദ്യ ജിബിഎസ് മരണം.ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു വാഴക്കുളം കാവനയിൽ ഒരാൾ മരിച്ചു. കാവന തടത്തിൽ ജോയ് ഐപ് (58) ആണ് മരിച്ചത്.കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ജോയ് .സംസ്ഥാനത്ത് ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിതെന്ന് കരുതുന്നു.
ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫെറല്‍ നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് ഗില്ലന്‍ബാരി സിന്‍ഡ്രോം. വയറിളക്കം, വയറുവേദന, പനി, ഛര്‍ദ്ദി എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.