ഉയരത്തിലുള്ള തെങ്ങിന്റെ മണ്ടയിൽ ആളിപ്പടര്‍ന്ന് തീ.. ഭീതിയിലായി നാട്ടുകാര്‍.. ഒടുവിൽ.. അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്….
നാട്ടുകാരെ ഭീതിയിലാഴ്തി തെങ്ങിൽ തീപിടിത്തം. വെള്ളറട ഗവണ്മെന്റ് യുപി സ്കൂളിന് എതിര്‍വശത്തെ സ്വകാര്യ പുരയിടത്തിലെ തെങ്ങിലാണ് നാട്ടുകാർ തീ കണ്ടത്. തെങ്ങിന് സമീപത്ത് കൂടെ പോകുന്ന ലെവന് കെവി ലൈനില്‍ നിന്ന് തീ പടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.ഉച്ചതിരിഞ്ഞ് പ്രദേശത്ത് ഇടിമിന്നലോട് കൂടിയ മഴ ഉണ്ടായിരുന്നു. ഇത്തരത്തില്‍ തെങ്ങില്‍ ഇടിമിന്നൽ ഏറ്റതാണോ എന്നും സംശയം ഉണ്ട്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളറട കെഎസ്ഇബി അധികൃതര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പിന്നാലെ പാറശാലയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
അതേസമയം തലസ്ഥാനത്ത് ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴയെത്തുടർന്ന് പ്രധാന റോഡുകളിൽവെള്ളക്കെട്ട് ഉണ്ടാകാനും വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാലും ഗതാഗതക്കുരുക്ക് ഉണ്ടാകാം. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.