വിളപ്പിൽശാലയിൽ യുവതി ഉൾപ്പെടെയുള്ള മൂന്നം​ഗസംഘം.. ഹോട്ടലിൽ എത്തി ചെയ്തത് കണ്ടോ…

വിളപ്പിൽശാലയിൽ യുവതി ഉൾപ്പെടെയുള്ള മൂന്നം​ഗസംഘം ഹോട്ടലിൽ എത്തി അതിക്രമം നടത്തിയതായി പരാതി. രാത്രി ഏഴുമണിയോടെയാണ് സംഭവം. ഹോട്ടലിൽ എത്തിയ യുവതിയും രണ്ട് യുവാക്കളും അടങ്ങിയ സംഘം ജീവനക്കാരോട് തട്ടിക്കയറുകയും അതിക്രമം നടത്തുകയുമായിരുന്നു.

ഹോട്ടലിലെ ജീവനക്കാരൻ യുവതിക്ക് നൽകിയ പണം തിരികെ ചോദിച്ചതായിരുന്നു പ്രകോപനത്തിൻ്റെ കാരണം. പിന്നാലെ ജീവനക്കാരനെ മർദ്ദിക്കുകയും ഹോട്ടലിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഇവർക്കെതിരെ കടയുടമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Articles

Back to top button