ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ വീണു.. കാലിലൂടെ ബസ് കയറി ചികിത്സയിലായിരുന്ന വയോധിക…

കാലിൽ ബസ് കയറിയിറങ്ങി ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. പുതുവീട്ടിൽ നബീസ (68) ആണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടം ഉണ്ടായത്. വടക്കാഞ്ചേരി ഒന്നാം കല്ല് ബസ്റ്റോപ്പിൽ വെച്ചായിരുന്നു സംഭവം. 

ബസ്സിൽ നിന്നും ഇറങ്ങുന്നതിനിടെ വീണ വയോധിയുടെ കാലിനു മുകളിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നബീസയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് കാലത്താണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, ബസ് ജീവനക്കാർക്കെതിരെ പൊലീസ് മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. 

Related Articles

Back to top button