മനോരോഗിയായ മകൻ്റെ വെട്ടേറ്റ് അച്ഛന് ദാരുണാന്ത്യം.. 8 വർഷം മുൻപ് അമ്മയെ കൊലപ്പെടുത്തിയത് മറ്റൊരു മകൻ……

മനോരോഗിയായ മകൻ അച്ഛനെ വെട്ടികൊന്നു.ബാലുശ്ശേരി പനായിയിലാണ് സംഭവം.പനായി സ്വദേശി അശോകൻ (71) ആണ് കൊല്ലപ്പെട്ടത്. മൂത്തമകൻ സുധീഷാണ് അച്ഛനെ വെട്ടിക്കൊന്നത്.മകൻ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകൻ മനോരോഗ ചികിൽസയിൽ ആയിരുന്നെന്ന് പൊലീസ് അറിയിച്ചു.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വൈകീട്ട് വീട്ടിൽ ലൈറ്റ് കാണാഞ്ഞതിനെ തുടർന്ന് അയൽവാസി വന്നുനോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അശോകനെ കണ്ടത്.

അതേസമയം എട്ട് വർഷം മുമ്പ് അശോകൻ്റെ ഭാര്യയെ മറ്റൊരു മകൻ കൊലപ്പെടുത്തിയിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള സുബീഷ് ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ അമ്മയെ കൊന്ന മകനും ലഹരി ഉപയോഗിച്ചിരുന്നു.

Related Articles

Back to top button