ചിതലിനെ കൊല്ലാൻ പെട്രോൾ ഒഴിച്ച് കത്തിച്ചതോടെ വീടിന് തീപിടിച്ചു; അച്ഛനും മകനും പൊള്ളലേറ്റ് ദാരുണാന്ത്യം…

ചിതലിനെ കൊല്ലാൻ പെട്രോൾ ഒഴിച്ച് കത്തിച്ചപ്പോൾ വീടിന് തീപിടിച്ച് പിതാവും മകനും മരിച്ചു. തമിഴ്നാട്ടിലെ സേലത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. അച്ഛനും മകനും വീട്ടിൽ ചിതൽ ശല്യം തടയാൻ പെട്രോൾ ഒഴിച്ചതായി റിപ്പോർട്ടുണ്ട്. നടുവലൂർ ഗ്രാമത്തിലെ കർഷകനായ രാമസ്വാമി(47) മകൻ പ്രതീഷ്(11) എന്നിവരാണ് മരിച്ചത്. പെട്രോൾ പെട്ടെന്ന് തീപിടിച്ചതിനെ തുടർന്ന് തീ പടർന്ന് വീടാകെ കത്തി നശിച്ചു. ഇരുവരും പുറത്തേക്ക് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വീടിനുള്ളിൽ കുടുങ്ങി പോകുകയായിരുന്നു. തീ പെട്ടെന്ന് ആളിപ്പടർന്ന് ഇരുവർക്കും പൊള്ളലേൽറ്റു. ഇരുവരെയും ഉടൻ തന്നെ ആത്തൂർ സർക്കാർ ആശുപത്രിയിലും പിന്നീട് സേലം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രണ്ടുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഗംഗവല്ലി പൊലീസ് കേസെടുത്തു. അപകട സമയത്ത് മറ്റാരും വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.